02:20am 08 November 2026
NEWS
ഐ സി ബി എഫ് പുതിയകമ്മിറ്റി ചുമതലയേറ്റു
26/03/2025  01:21 PM IST
nila
ഐ സി ബി എഫ് പുതിയകമ്മിറ്റി ചുമതലയേറ്റു

ഇന്ത്യൻ എംബസി അപെക്സ് ബോഡിയായ ഇന്ത്യൻ കമ്മ്യൂണിറ്റി ബെനവലന്റ് ഫോറം (ICBF) പുതിയ മാനേജ്മെന്റ് കമ്മിറ്റി ചുമതലയേറ്റു. ഐ.സി.സി. അശോകാ ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ എംബസി ഫസ്റ്റ് സെക്രട്ടറിയും ഐ.സി.ബി.എഫ്. കോ ഓർഡിനേറ്റിങ് ഓഫീസറുമായ ഈഷ് സിംഗാൾ മുഖ്യാതിഥി ആയിരുന്നു. മറ്റു അപ്പക്സ് ബോഡി പ്രസിഡന്റുമാരായ എ.പി. മണികണ്ഠൻ (ഐ.സി.സി.), ഇ.പി. അബ്ദുൽ റഹ്‌മാൻ (ഐ.എസ്.സി.), താഹ മുഹമ്മദ് (ഐ.ബി.പി.സി.)  
ഐ.സി.ബി.എഫ് മുൻ പ്രസിഡന്റുമാരായ സിയാദ് ഉസ്മാൻ, ഡേവിസ് എടക്കളത്തൂർ, എൻ.വി. ഖാദർ, ഡേവിഡ് ജോൺ, ഐ.എസ്.സി. അഡ്വൈസറി ചെയർമാൻ ഡോ : അബ്ദുൽ സമദ്, അപെക്സ് ബോഡി മാനേജ്‌മന്റ് കമ്മിറ്റി - ഉപദേശക സമിതി അംഗങ്ങൾ, മുതിർന്ന കമ്മ്യൂണിറ്റി നേതാക്കൾ, തുടങ്ങിയവരും ചങ്ങിൽ സംബന്ധിച്ചു.

മുൻ കമ്മിറ്റി ജനറൽ സെക്രട്ടറി വർക്കി ബോബൻ സ്വാഗതമാശംസിച്ച ചടങ്ങിൽ പ്രസിഡന്റ് ഷാനവാസ് ബാവ ആമുഖ പ്രസംഗം നടത്തി. മുൻ ഉപദേശക സമിതിഅംഗങ്ങളെ മുഖ്യാതിഥി ആദരിച്ചു . സ്ഥാനമൊഴിഞ്ഞ ചെയർമാൻ എസ്.എ.എം. ബഷീർ മറുപടി പ്രസംഗം നടത്തി.  പുതിയ   ഉപദേശക സമിതി ചെയർമാൻ കെ.എസ്. പ്രസാദ്  സദസ്സിനെ അഭിളംബോധനചെയ്തു. അംഗങ്ങളായ നീലാംബരി എസ്, സദീഷ് വിളവിൽ, ജാവേദ് അഹമ്മദ്, സറീന അഹദ് എന്നിവർ സന്നിഹിതരായിരുന്നു.

മാനേജ്‌മന്റ് കമ്മിറ്റിയിലേക്ക് വീണ്ടും തെരെഞ്ഞെടുക്കപ്പെട്ട പ്രസിഡണ്ട് ഷാനവാസ് ബാവ, വൈസ് പ്രസിഡണ്ട് റഷീദ് അഹമ്മദ്, സെക്രട്ടറി ജാഫർ തയ്യിൽ, നിർമല ഗുരു (ഹെഡ് ഓഫ് ഫിനാൻസ്), ഖാജാ നിസാമുദീൻ  (ലീഗൽ സെൽ), ശങ്കർ ഗൗഡ് ( ലേബർ & ഫിഷർമൻ വെൽഫയർ ), അമർ വീർ സിംഗ് (കോൺസുലാർ സർവീസ്), മണി ഭാരതി (കമ്മ്യൂണിറ്റി വെൽഫയർ & ഇൻഷുറൻസ് സ്‌കീം), മിനി സിബി (ആശ്രയ & മെഡിക്കൽ ക്യാമ്പ്), ഇർഫാൻ അൻസാരി (റീപാട്രിയേഷൻ & യൂത്ത് വെൽഫയർ) എന്നിവരെ മുഖ്യാതിഥി സ്വീകരിച്ചു. കെ.വി. ബോബനിൽ നിന്നും  പഴയ കമ്മിറ്റി രേഖകൾ സ്വീകരിച്ചു. പുതിയ സെക്രട്ടറി ദീപക് ഷെട്ടിക്ക് ചടങ്ങിൽ  നന്ദി പറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img